ഇന്ത്യൻ സൂപ്പർ ലീഗിലെ ആരാധകർ തിരഞ്ഞെടുക്കുന്ന മികച്ച ഗോളിനായുള്ള പോരാട്ടം അന്ത്യഘട്ടത്തിൽ. മഞ്ഞപ്പടയുടെ ക്യാപ്റ്റൻ ബർതലമോവ് ഒഗ്ബെചെയും ചെന്നൈയിൻ എഫ്സി സൂപ്പർ സ്റ്റാർ ക്രിവെലാരോയും ആണ് ആരാധകരുടെ ഗോൾ ഓഫ് ദി സീസണിൽ അവസാന പോരാട്ടത്തിൽ ഉള്ളത്. ആരാധകരുടെ വോട്ടിംഗ് അനുസരിച്ചാകും ഫലം നിശ്ചയിക്കുന്നത്.
ഒഗ്ബെചെ ചെന്നൈയിനെതിരെ നേടിയ ഗംഭീര ഫ്രീകിക്ക് ഗോളാണ് മത്സരത്തിന് ഉള്ളത്. ക്രിവെലാരോയുടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വെടിക്കെട്ട് ഗോളുമാണ് മത്സരത്തിനുള്ളത്. നോർത്ത് ഈസ്റ്റിനെതിരെ ഹാഫ് ലൈനിൽ നിന്ന് ആയിരുന്നു ക്രിവെലാരോ ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക പിന്തുണ ഏറെ ഉള്ളതു കൊണ്ട് ഒഗ്ബെചെയുടെ ഗോൾ സീസണിലെ ഗോളായി മാറും എന്ന് ഉറപ്പാണ്.
-Advertisement-