കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് കേട്ട ഒരു വാർത്തയാണ് സമീർ നസ്രി കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇതൊരു വ്യാജവാർത്തയാണ്. സമീർ നസ്രിയെ പോലെ ഒരു താരത്തെ സ്വന്തമാക്കി റിസ്ക് എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറല്ല.
കുറേ കാലമായി വിലക്ക് കാരണം ഫുട്ബോളിൽ നിന്ന് മാറി നിന്ന നസ്രി അവസാനം ഫുട്ബോളിലേക്ക് മടങ്ങി വന്നിരുന്നു. കൊറോണ എന്ന മഹാമാരി കാരണം മടങ്ങി വരവ് സക്സസ്ഫുൾ ആയിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ തുടങ്ങിയ വമ്പൻ യൂറോപ്പ്യൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് നസ്രി. 32കാരനായ താരത്തിന് ഇപ്പോഴും മികച്ച പ്രകടനം നടത്താൻ ആവും എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അത്തരമൊരു സൈനിംഗിന് ശ്രമിക്ക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
നസ്രിക്ക് കൊടുക്കേണ്ട കനത്ത സമ്പളവും ഒപ്പം നസ്രിയുടെ മാച്ച് ഫിറ്റ്നെസും സഹതാരങ്ങളോടും മാനേജ്‌മെന്റൈനോടുമുള്ള ആറ്റിറ്റ്യൂഡും കേരള ബ്ലാസ്റ്റേഴ്സിനെ മോശമായി ബാധിച്ചേക്കും.
ഇപ്പോൾ ഐ എസ് എല്ലിൽ കഴിവ് തെളിയിച്ച താരങ്ങളെയും അല്ലേൽ വിദേശത്ത് നിന്ന് ഉള്ള മികച്ച യുവതാരങ്ങളെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. വിദേശ താരങ്ങളുടെ എണ്ണം ഐ എസ് എൽ ഇത്തവണ കുറച്ചേക്കും എന്നതും ഐഎസ്എൽ ക്ലബ്ബുകൾക്ക് വമ്പൻ താരങ്ങളെ റാഞ്ചുന്നതിൽ തിരിച്ചടിയാണ്.