കേരള ബ്ലാസ്റ്റേഴ്സിനാശ്വാസം, എം പി സക്കീറിന്റെ വിലക്ക് നീക്കി

കേരള ബ്ലാസ്റ്റേഴ്സിനാശ്വാസം. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരതാരം എം പി സക്കീറിന്റെ വിലക്ക് നീക്കി. ആറ് മാസത്തെ വിലക്കാണ് മാനുപ്പക്ക് ഐ എസ്‌ എൽ നൽകിയിരുന്നത്. അതെ തുടർന്ന് ഈ സീസണിലും അടുത്ത സീസൺ തുടക്കത്തിലും സക്കീറിന് കളിക്കാൻ ആവില്ലായിരുന്നു. എന്നാൽ ആറു മാസത്തെ വിലക്ക് ആറു മത്സരങ്ങളാക്കി ഇളവ് ചെയ്യാൻ ഇന്നലെ എ ഐ എഫ് എഫ് തീരുമാനിച്ചു. ഇനി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷയായ സൂപ്പർ കപ്പിൽ താരത്തിന് കളിക്കാൻ സാധിക്കും.

ഐ എസ് എല്ലിൽ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീർ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു‌. ആ കാർഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് ഈ വിലക്ക് വന്നിരിക്കുന്നത്. എന്നാൽ വിലക്ക് നൽകാൻ മാത്രമുള്ള കുറ്റമൊന്നും താരം നടത്തിയിട്ടില്ല എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ അഭിപ്രായം അന്നേ ഉയർന്നിരുന്നു. ഇനി ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ മാനുപ്പക്ക് കളിക്കാൻ സാധിക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here