പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഒരുങ്ങുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡർ ആയി കേരളത്തിന്റെ അഭിമാനമായ മോഹൻലാൻ വരുമെന്ന് സൂചന. ഇന്ന് നടക്കുന്ന ജേഴ്സി പ്രകാശന ചടങ്ങിൽ പ്രഖ്യാപന ഉണ്ടാവുമെന്നാണ് കരുതുന്നത്. കൊച്ചിയിലെ ബോൾഗാട്ടി ഗ്രാന്റ് ഹയാതിൽ വെച്ചാണ് ജേഴ്സി പ്രകാശനം.
ഈ വാർത്ത സത്യമാവുകയാണെങ്കിൽ ഇപ്പോൾ തന്നെ മലയാളികൾ നെഞ്ചോട് ചേർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉയരങ്ങൾ സ്വന്തമാക്കാനാവും. സെപ്റ്റംബർ 29ന് കൊൽക്കത്തയിൽ എ.ടി.കെകെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
-Advertisement-