എതിരാളികളെ വരവറിയിച്ച് പ്രീ സീസൺ ടൂര്ണമെന്റിനയിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐക്യദാർഢ്യവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിനെ ചങ്കു പറിച്ച് നൽകി സ്നേഹിക്കുന്ന ആരാധക കൂട്ടായ്മ ഇത്തവണ പുതിയ ചാന്റുമായാണ് സ്റേഡിയത്തിലിറങ്ങുക. ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാറാടിക്കാൻ നിറം “മഞ്ഞയാണെ, മഞ്ഞക്കടലാണേ” എന്ന ചാന്റുമായി മഞ്ഞപ്പട എത്തിയിരിക്കുന്നത്.
നാളെ ആരംഭിക്കാനിരിക്കുന്ന ടൊയൊട്ടാ യാരിസ് ലാലീഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിന് മുന്നോടിയായാണ് മഞ്ഞപ്പടയുടെ ഈ നീക്കം. നാളെ കേരളാ ബ്ലാസ്റ്റേഴ്സും മെല്‍ബണ്‍ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ ആരാധകര്‍ ഒരുമിച്ച് പാടണമെന്നും മഞ്ഞപ്പട ആരാധകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ മഞ്ഞപ്പടയുടെ ശക്തി തെളിയിക്കാനുള്ള സുവർണാവസരമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.
-Advertisement-