ഇന്ത്യയിലെ ആദ്യത്തെ പ്രീ സീസൺ ടൂർണമെന്റിനാണ് ഇപ്പോൾ കൊച്ചി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കരുത്തരായ മെൽബൺ സിറ്റി എഫ്സിയും ജിറോണ എഫ്സിയുമാണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പ്രീ സീസൺ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. എന്നാൽ ഏറെ പ്രതീക്ഷകളുമായി ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനടി തെറ്റി. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് മഞ്ഞപ്പട മെൽബൺ സിറ്റി എഫ്സക്ക് മുന്നിൽ തകർന്നടിഞ്ഞത്.
രണ്ടാം മത്സരത്തിലെങ്കിലും വിജയം കിട്ടുമോ എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത്. മഞ്ഞപ്പടയുടെ ആരാധകരിൽ ചിലർ ജിറോണ എഫ്സിയുടെ എഫ്ബി പേജിൽ വലിയ മാർജിനിൽ ബ്ലാസ്റ്റേഴ്സിനെ തകർക്കരുത് എന്ന അഭ്യർത്ഥനയിമായാണ് എത്തിയത്. കരുത്തരായ ബയേൺ ഇന്ത്യയെ നാല് ഗോളിന് മാത്രമേ പരാജയപ്പെടുത്തിയുള്ളൂ എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. ജിറോണ എഫ്സിയുടെ ഫേസ്ബുക്ക് പേജ് ഇപ്പോൾ മലയാളികൾ കീഴടക്കിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിനെ തകർത്ത മെൽബൺ സിറ്റി എഫ്സിയെ ആറ് ഗോളുകൾക്ക് തകർത്തവരാണ് ജിറോണ. വമ്പൻ പരാജയമാണോ മഞ്ഞപ്പടയുടെ തലയിലെഴുതിയിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം