ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടും!! ക്ലബ് വാങ്ങാൻ മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിൽ

ഇന്ത്യയിലേക്ക് തങ്ങളുടെ ഫുട്ബോൾ ലോകം വ്യാപിപ്പിക്കാൻ ഒരുങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയും അവരുടെ ഗ്രൂപ്പ് ആയ സിറ്റി ഗ്രൂപ്പും. ആദ്യ വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെയോ മുംബൈ സിറ്റിയെയോ ആണ് സിറ്റി ഗ്രൂപ്പ് ലക്‌ഷ്യം വെക്കുന്നത്.

സിറ്റി ഗ്രൂപ്പ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുത്താൽ അത് കേരള ഫുട്ബോളിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ഉയർത്തെഴുനേൽപ്പിന്റെ കാഹളമാവും. അത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണിൽ ദുരന്തമായി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിൽ ആരാധകരും കൈവിട്ടിരുന്നു.

അത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ സിറ്റി പോലെയുള്ള വലിയൊരു ഗ്രൂപ്പിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിന് തന്നെ ഗുണം ചെയ്യും. ഇതുവരെ ലോകത്താകമാനം 7 ക്ലബുകളെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. അതിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വരുകയാണെങ്കിൽ ലോക ഫുട്ബോൾ ഭൂപടത്തിലേക്ക് ഞമ്മുടെ സ്വന്തം ക്ലബും കാലെടുത്തു വെക്കും.

അതെ സമയം മുംബൈ സിറ്റിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വന്ത്രന്ത്യം ലഭിക്കുമെന്നതിനാൽ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. പേരിന്റെ കൂടെ സിറ്റി എന്നുള്ളതും മുംബൈ സിറ്റിക്ക് അനുകൂലമാണ്. അതെ സമയം ആരാധകരുടെയും സ്റ്റേഡിയത്തിന്റെയും കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അയലത്ത് പോലും മുംബൈ സിറ്റി എത്തില്ലെന്നത് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here