കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നതിൽ നിന്നും ലുലു ഗ്രൂപ്പ് പിന്മാറി എന്നാണ് വാർത്തകൾ. മലയാളികളുടെ സ്വന്തം ലുലു ഗ്രൂപ്പ് ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുന്നു എന്ന വാർത്ത ആരാധകരിലും ആവേശമായിരുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ വ്യവസായികളിൽ ഒരാളാണ് എം.എ യൂസഫലി.
യൂസഫലിയുടെ വരവോടെ അടുത്ത സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഉണർവ് ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. നിമംഗഢ പ്രസാദിന്റെ പ്രസാദ് ഗ്രൂപ്പ് പൂർണമായ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പിന് നൽകാത്തതാണ് ഡീൽ തകരാൻ കാരണമായത്. 20 ശതമാനം ഷെയർ എങ്കിലും കൈവശം വെക്കാനാണ് പ്രസാദ് ഗ്രൂപ്പിന്റെ തീരുമാനം. ആരാധകർ കൂടെ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാൻ ഇനി ആരെത്തുമെന്ന് കാത്തിരിക്കാം.
-Advertisement-