ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിംഗിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂന. ഈ സീസണിൽ മോശം റഫറിയിങ്ങ് കാരണം ഒരുപാട് പോയിന്റ് നഷ്ടപ്പെട്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.
റഫറിയിംഗിനെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ലെന്നും നല്ല കളി എങനെ കളിക്കളത്തിൽ കാഴ്ച്ച വെക്കാം എന്നതാണ് തന്റെ ലക്ഷ്യമെന്നും കിബു വികൂന കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ മുന്നിൽ റഫറിമാരെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവരെ ബഹുമാനിക്കുന്നെന്നും കിബു വികൂന പറഞ്ഞു.
-Advertisement-