ആദ്യ മത്സരത്തിൽ ഉജ്ജ്വല ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് അവാർഡുകളുടെ കാര്യത്തിലും മികച്ചു നിന്നു. കോപ്പലാശാന്റെ ടീമിന്റെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് അവാർഡുകളും ഇന്നലത്തെ മത്സരത്തിൽ വാരിക്കൂട്ടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയ മതേയ് പോപ്ലാറ്റിനിക് ആണ് ഇന്നലത്തെ മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്. കൂടാതെ തന്റെ ആദ്യ ഐ.എസ്.എൽ മത്സരത്തിൽ തന്നെ ഗോൾ വഴങ്ങാതിരുന്ന ഗോൾ കീപ്പർ ധീരജ് സിങ് ആയിരുന്നു എമേർജിങ് പ്ലയെർ അവാർഡ് സ്വന്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോളിന് വഴി ഒരുക്കിയ ഹാലിചരൺ നർസരിക്കാണ് വിന്നിങ് പാസ് ഓഫ് ദി മാച്ച് അവാർഡ് കിട്ടിയത്. സ്ലാവിസയുടെ ഗോളിനാണ് നർസരി പാസ് നൽകിയത്.
-Advertisement-