അടുത്ത തിങ്കളാഴ്ച നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ജാംഷഡ്പൂരുമായുള്ള മത്സരത്തിന് സ്റ്റേഡിയം നിറയുമെന്ന് ഉറപ്പായി. ജാംഷഡ്പൂരിലെ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം.
നേരത്തെ ജാംഷഡ്പൂരിന്റെ ആദ്യ മത്സരത്തിനും ആരാധകർ ഗാലറി നിറച്ചിരുന്നു. ജാംഷഡ്പൂരിന്റെ ആദ്യ ഹോം മത്സരത്തിൽ എ.ടി.കെക്കെതിരെ 22000 ആരാധകർ എത്തിയിരുന്നു. ഇതുവരെ 17000 ടിക്കറ്റുകൾ വിറ്റു തീർന്നുവെന്നാണ് ജാംഷഡ്പൂർ മാനേജ്മന്റ് അറിയിച്ചിരിക്കുന്നത്. 50 രൂപ വിലയുള്ള നോർത്ത് സ്റ്റാൻഡിലെയും സൗത്ത് സ്റ്റാൻഡിലെയും ടിക്കറ്റുകൾ ഇപ്പോൾ തന്നെ മുഴുവനായും വിറ്റു തീർന്നു.
കഴിഞ്ഞ ജാംഷഡ്പൂരിന്റെ സീസണിലെ എല്ലാ മത്സരങ്ങൾക്കും 94 ശതമാനത്തോളം ഗാലറികൾ നിറഞ്ഞിരുന്നു.
-Advertisement-