ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർച്ച. ആദ്യ പകുതി അവസാനിക്കുമ്പോൾ ജാംഷഡ്‌പൂർ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുൻപിൽ.
ഓസ്‌ട്രേലിയൻ താരം ടിം കാഹിലും സൂസൈരാജുമാണ് ജാംഷഡ്‌പൂരിനു വേണ്ടി ഗോളുകൾ നേടിയത്. അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെയാണ് ആദ്യ പകുതി അവസാനിപ്പിച്ചത്. ജാംഷഡ്‌പൂർ ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.
-Advertisement-