ആരാധകർക്ക് ആവേശമായി കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചെത്തുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശമായി കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം പ്രശാന്ത് പരിക്ക് മാറി തിരിച്ചെത്തുന്നു. തായ്‌ലൻഡിൽ നടന്ന പ്രീ സീസൺ മത്സരങ്ങൾക്കിടയിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഐ.എസ്.എല്ലിന്റെ തുടക്കത്തിലെ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാവുമെന്നാണ് കരുതപ്പെടുന്ന താരമാണ് പ്രശാന്ത്.

കൊച്ചിയിൽ ലാ ലീഗ പ്രീ സീസൺ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രശാന്തിന്റെ തിരിച്ച് വരവ് ആരാധകർ ആവേശത്തോടെയാണ് കാണുന്നത്. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ കുറവായിരുന്ന പ്രശാന്തിന്‌ ഈ സീസണിൽ ശോഭിക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ശനിയാഴ്ച ഡൽഹിക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം പകരക്കാരുടെ ബെഞ്ചിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്‌.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here