മണിപ്പൂരിന്റെ മുത്ത് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വത്ത്

നോർത്ത് ഈസ്റ് യുണൈറ്റഡ് എഫ്സിയുടെ മധ്യനിര താരം സിമിൻലെൻ ഡൗങ്ങൽ കേരളം ബ്ലാസ്റ്റേഴ്‌സിലേക്ക്. ട്വിറ്ററിലൂടെയാണ് മണിപ്പൂരിന്റെ സ്വന്തം ലെനിനെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിക്കുന്ന വാർത്ത കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടത്. അടുത്ത സീസണിൽ കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെയാണ് ഒന്നിന് പിറകെ ഒന്നായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീമിലെത്തിക്കുന്നത്.

ജെസിടിയുടെ യൂത്ത് അക്കാദമിയുടെ കളിയാരംഭിച്ച ലെൻ ഈസ്റ് ബംഗാൾ, ബെംഗളൂരു എഫ്‌സി, നോർത്തീസ്റ്റ് യുണൈറ്റഡ്, ഷില്ലോങ് ലജോങ്ങ് എന്നി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 24 കാരനായ ലെൻ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിന് എതിരെ നേടിയ ഹാട്രിക് അടക്കം 4 ഗോളുകളും ഈ മണിപ്പൂരുകാരൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here