കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

രണ്ടാമത്തെ പ്രീ സീസൺ മത്സരത്തിലും മികച്ച ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. തായ്ലൻഡ് ക്ലബായ പോർട്ട് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 3-1നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സഹൽ, സി.കെ വിനീത്, സ്ലാവിസ എന്നിവരാണ് ഗോളുകൾ നേടിയത്. പോർട്ട് എഫ് സിയുടെ ആശ്വാസ ഗോൾ അരിയ പോൺ നേടി. തായ്‌ലൻഡിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പരിശീലന മത്സരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here