ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ കളി കാണാൻ വരുന്ന ഗ്രൗണ്ടാണ് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. എന്നാൽ കാണികളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കൊച്ചിയിൽ കാഴ്ചവെക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആവുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്.
കാരണം ഈ അടുത്ത കാലത്തായി കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ജയിക്കാൻ കഴിയുന്നില്ലെന്നതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിച്ച അവസാന 11 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചതെന്ന കണക്ക് നോക്കുമ്പോൾ കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലേക്ക് വിരൽ ചൂണ്ടേണ്ടി വരും.
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കളിച്ച രണ്ടു മത്സരങ്ങളും സമനില ആയിരുന്നു ഫലം. മാത്രവുമല്ല കഴിഞ്ഞ സീസണിൽ കൊച്ചിയിൽ രണ്ടു കളി മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചതെന്ന സത്യവും മറന്നുകൂടാ. ഡെൽഹിക്കെതിയും നോർത്ത് ഈസ്റ്റിനെതിരെയുമുള്ള മത്സരം മാത്രമാണ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഇത്രയും ആരാധകർ കളി കാണാനായി ഗ്രൗണ്ടിലേക്ക് എത്തിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുന്നില്ല എന്ന് വേണം കരുതാൻ.