കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുക്കുന്നത് മറ്റൊരു തിരിച്ചടിയോ ?

ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്ന് സൂചനകൾ. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ ക്ലബ് വിടുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ജിങ്കൻ ആണ് ടീം വിടുമെന്ന് കരുതപെടുന്നവരിൽ പ്രമുഖൻ. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം താരമായ ജിങ്കൻ എ.ടി.കെയിലേക്ക് പോവുമെന്നാണ് വാർത്തകൾ. ജിങ്കനെ കൂടാതെ ഈ സീസണിൽ പകരക്കാരുടെ ബെഞ്ചിലായിരുന്ന മലയാളി താരം സി.കെ വിനീതും ജനുവരിയിൽ ടീം വിടുമെന്നാണ് വാർത്തകൾ വരുന്നത്. സീസണിൽ മികച്ച ഫോം കണ്ടെത്താൻ കഴിയാതിരുന്ന വിനീത് പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.

ഇവരെ കൂടാതെ ഹാലിചരൺ നർസരിയും ജനുവരിയോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതയുണ്ട്. ഡേവിഡ് ജെയിംസിനെ പുറത്താക്കിയതോടെ പരിശീലകനില്ലാത്ത കേരള ബ്ലാസ്റ്റേഴ്സിന് ജനുവരി ട്രാൻസ്ഫർ വിൻഡോ കാത്തിരിക്കുന്നത് എന്താണെന്ന് ആരാധകർ ഉറ്റുനോക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here