പ്രീ സീസൺ തുടങ്ങുന്നതിനു മുൻപ് സൂപ്പർ സൈനിംഗുമായി ആരാധകരെ ആവേശത്തിലാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. ഏഴാം വിദേശ താരത്തെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. മാർക്കി താരമായി ഒരു സൂപ്പർ സ്റ്റാർ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തും. കഴിഞ്ഞ സീസണിൽ ബെർബയെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തിച്ച് ഇന്ത്യൻ സൂപ്പർ ലീഗിനെയും ആരാധകരെയും കേരള ബ്ലാസ്റ്റേഴ്സ് ഞെട്ടിച്ചിരുന്നു.
സ്ലൊവേനിയൻ സൂപ്പർ താരമായ മറ്റെഹ് പൊപ്ലാനികിനോടൊപ്പം ഫ്രഞ്ച് താരം സിറിലിനെയും സെർബിയൻ താരം സ്ലാവിയയെയും ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിൽ എത്തിച്ചിരുന്നു. ഒപ്പം ലാകിച് പെസിച്, കിസിറ്റോ, പെകൂസൺ എന്നിവരുടെ കരാർ പുതുക്കുകയും ചെയ്തിരുന്നു. ഏഴാം സൂപ്പർ താരത്തിനെകുറിച്ചുള്ള അനൗൺസ്മെന്റ് ഏത് നിമിഷവും പ്രതീക്ഷിക്കാം .
-Advertisement-