ജാംഷെഡ്‌പൂരിനെതിരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനുള്ള ടീമിൽ പരീക്ഷണമില്ലാത്ത ടീമിനെയിറക്കി ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തിൽ 3 വിദേശ താരങ്ങളെ മാത്രം മുൻ നിർത്തി ടീമിനെയിറക്കിയ ഡേവിഡ് ജെയിംസിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്നത്തെ മത്സരത്തിൽ 5 വിദേശ താരങ്ങളെ ഉൾപ്പെടുത്തി ഡേവിഡ് ജെയിംസ് ടീം പ്രഖ്യാപിച്ചത്.
വിലക്ക് മാറി ടീമിൽ ഇടം നേടിയ അനസ് എടത്തൊടികക്ക് പകരക്കാരുടെ ബെഞ്ചിലാണ് സ്ഥാനം. കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന സഹലും സെയ്മിൻലെന ഡൗങ്ങലും ഇന്ന് പകരക്കാരുടെ ബെഞ്ചിലാണ്. ഇവർക്ക് പകരം വിദേശ താരങ്ങളായ കെസിറോൺ കിസിറ്റോയും പോപ്പ്ലാട്നിക്കും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഗോൾ പോസ്റ്റിൽ ഇത്തവണയും നവീൻ കുമാർ തന്നെയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീം: നവീൻ കുമാർ, മുഹമ്മദ് റാകിപ്, സന്ദേശ് ജിങ്കൻ, പെസിച്ച്, ലാൽരുവതാര, കിസിറ്റോ, ക്രമാറിവിച്ച്, നർസരി, സി.കെ വിനീത്, സ്‌റ്റോഹനോവിച്ച്, പോപ്പ്ലാട്നിക്