കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സിയുടെ പ്രകാശനം നാളെ നടക്കും. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങളിലാണ് താരങ്ങളുടെ സാന്നിധ്യത്തിൽ ജേഴ്സി പ്രകാശനം. കൊച്ചിയിലെ ഗ്രാന്റ് ഹയാതിൽ വെച്ചാണ് പരിപാടി. താരരാജാവ് മോഹൻലാൻ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ഐ.എസ്.എൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി പ്രകാശനം ചെയ്യുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും മുത്തൂറ്റ് തന്നെയാണ് ജേഴ്സി സ്പോൺസർ. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോൺസർ ആയി മാറിയ മൈ ജിയുടെ ലോഗോയും ജേഴ്സിയിൽ ഉണ്ടാവും.
-Advertisement-