ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ എല്ലാ ഐഎസ്എൽ ടീമുകളും സെപ്റ്റംബർ 25ന് ഗോവയിൽ എത്തും. ഗോവയിൽ മൂന്ന് വേദികളികായാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്താൻ ഉദ്ദേശിക്കുന്നത്. 11 ടീമുകൾക്ക് വേണ്ടി 16 പരിശീലന ഗ്രൗണ്ടുകൾ ഗോവയിൽ സജ്ജമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കന്നി അങ്കം കുറിക്കാൻ എസ്സ്റ്റ് ബംഗാളും ഉണ്ടാകും.
കൊറോണ ടെസ്റ്റിന് ശേഷമാണ് പരിശീലനം നടക്കുക. ഒക്ടോബർ 1മുതൽ ക്ലബുകൾക്ക് പ്രീസീസൺ തുടങ്ങാം. നവംബർ 20ന് സീസൺ ആരംഭിക്കാൻ ആണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലക്ഷ്യം. സെപ്റ്റമ്പർ അവസാനമോ ഒക്ടോബർ ആദ്യ വാരത്തിലോ ആകും ഒഫീഷ് ഐ എസ് എൽ ഫിക്സ്ചറുകൾ എത്തുക.
-Advertisement-