അങ്ങനെ പ്രീ സീസൺ മത്സരങ്ങൾ അവസാനിച്ചു. കളിയിലെ 23ആം മിനുട്ടിൽ ഷൈജു ദാമോദരന്റെ കമന്ററിയിൽ പറഞ്ഞത് ബ്ലാസ്റ്റേഴ്സ് ഇന്ന് 90 മിനിട്ടും ഗോൾവഴങ്ങതിരുന്നാൽ അതോരു ചരിത്രമാകും എന്നാണ്. പക്ഷേ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ ചെറുത്ത് നിൽപ്പ് 43ആം മിനുട്ട് വരെയെ നീണ്ട് നിന്നുളളു. വലത് വശത്ത് കൂടി ഓടികയറിയ എറിക്ക് മോണ്ടിന് അസാധ്യമായ ഒരു ആംഗിളിൽ നിന്നും എടുത്ത ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ നവീൻ കുമാറിന് നോക്കി നിൽക്കാനെ സാധിച്ചോള്ളു.
പിന്നെയെല്ലാം കഴിഞ്ഞ കളിയുടെ തുടർ ആവർത്തനമായിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാൻ പെക്കുസന്റെ ഒരു ഫ്രീ കിക്ക് മാത്രം. പക്ഷേ ഇവിടെ നേട്ടം മുഴവൻ നമുക്കാണ്. ലാ ലീഗ കളിക്കുന്ന ടീമുകൾ ഇന്ത്യയിൽ വന്ന് ടൂർണമെന്റുകൾ കളിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരോ ഫുട്ബോൾ പ്രേമിയും സ്വപ്നം കണ്ടത് ഒരോന്നായി യഥാർത്യമായി കൊണ്ടിരിക്കുന്നു. പിച്ചവെച്ച് തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ പതിയെ പതിയെ ഏണിറ്റ് നടക്കാൻ തുടങ്ങിയിരിക്കുന്നു.
നമ്മൾ ഒരോ ഫുട്ബോൾ ആരാധകരും കൊടുക്കുന്ന സ്‌നേഹവും പിന്തുണയും ഫുട്ബോൾ ഫെഡറേഷനുകളും മനസിലാക്കി തുടങ്ങിയിരിക്കുന്നു. അതേ ബ്രസിലിന്റെയും അർജന്റിനയുടെയും ഫ്ലക്സുകൾ നിരന്നിരിക്കുന്ന കവലകൾക്ക് പകരം ത്രിവർണ്ണ പാതാകയേന്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫ്ലക്സുകൾ ഉയരുന്ന ഒരു കാലം വിദൂരമല്ലാ.