കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മികച്ചതെന്ന് ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മികച്ചതെന്ന്  കേരള ബ്ലാസ്റ്റേഴ്സിന്റെ മണിപ്പൂർ താരം സെയ്മിൻലെൻ ഡൗങ്ങൽ.  കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിൽ ഏതൊരു ടീമിനെയും നേരിടാൻ തയാറാണെന്നും ഡൗങ്ങൽ പറഞ്ഞു . എ.ടി.കെ കൊൽക്കത്തയിൽ വെച്ച് നേരിടാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കൂടുതൽ ഗോൾ നേടാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിച്ച ഡൗങ്ങൽ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 

എ.ടി.കെ മികച്ച ടീം ആണെങ്കിലും അവരെ നേരിടുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാണെന്നും ഡൗങ്ങൽ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here