മെൽബൺ സിറ്റിക്കെതിരെയുള്ള പ്രീ സീസൺ മത്സരത്തിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി. പ്രതിരോധ നിരയിൽ മലയാളി താരം അബ്ദുൽ ഹാക്കുവിന് പരിക്കേറ്റതോടെ താരത്തിന് ഇന്നത്തെ മത്സരം നഷ്ട്ടമാകും. ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച് ഹക്കുവിന് പ്രീ സീസണിലെ രണ്ടു മത്സരങ്ങളും നഷ്ട്ടമാകും.
പരിശീലനത്തിനിടെയാണ് ഹക്കുവിന് പരിക്കേറ്റത്. താരം ഒരു മാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സൂപ്പർ താരം സി.കെ വിനീതിനും പരിക്കേറ്റിരുന്നു. വിനീതിനും പ്രീ സീസണിലെ രണ്ടു മത്സരങ്ങളും നഷ്ട്ടമാകും. 28ആം തിയ്യതി ജിറോണക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ പ്രീ സീസൺ മത്സരം.
-Advertisement-