ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെതിരെ നേരിടുമ്പോൾ ലക്ഷ്യം മൂന്ന് പോയിന്റാണെന്ന് ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് മറ്റേ പോപ്പ്ലാറ്റ്നിക്. അടുത്ത വെള്ളിയാഴ്ചയാണ് നോർത്ത് ഈസ്റ്റിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
നോർത്ത് ഈസ്റ്റിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ജയിക്കാനായി തങ്ങളുടെ മനസ്സും ശരീരവും സമർപ്പിക്കുമെന്നും പോപ്പ്ലാറ്റ്നിക് പറഞ്ഞു. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി തോറ്റ കേരള ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റിനെതിരായ മത്സരം വളരെ നിർണ്ണായകമാണ്.
പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അത്യാവശ്യമാണ്.
-Advertisement-