ഐ.എസ്.എൽ സീസൺ ഒരു മാസം മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് അഹമ്മദാബാദിൽ തങ്ങളുടെ പരിശീലനം ആരംഭിച്ചു. കൊച്ചിയിൽ ആയിരുന്നു ക്യാമ്പ് തീരുമാനിച്ചതെങ്കിലും പ്രളയത്തെ തുടർന്ന് ക്യാമ്പ് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.
ക്യാമ്പ് ആരംഭിച്ചതിനു ശേഷം ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ട്വിറ്ററിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. മലയാളി താരം സി.കെ വിനീതും പരിശീലനത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 29ന് ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടും.
-Advertisement-