മോഹൻ ബഗാനെ കിരീടം നേടിക്കൊടുത്ത പരീക്ഷിച്ച തന്ത്രങ്ങൾ പരീക്ഷിച്ച് ബ്ലാസ്റ്റേഴ്സിനേയും ഉയർത്തിക്കൊണ്ടുവരലാണ് ലക്ഷ്യമെന്ന് പരിശീലകൻ കിബു വികൂന. കേരള ബ്ലാസ്റ്റേഴ്സ് അവസാന സീസണുകളിൽ ഏഴാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത് എന്നറിയാം.
താൻ മോഹൻ ബഗാനിൽ വരുമ്പോൾ അതിനു മുമ്പുള്ള സീസണിൽ ബഗാൻ ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. തീർത്തും പുതിയ ഒരു ടീമിനെ ഒരുക്കിയാണ് താൻ മോഹൻ ബഗാനെ ചാമ്പ്യൻസ് ആക്കി മാറ്റിയത്. അതുപോലെ മഞ്ഞപ്പടയേയും ഒരു പുതിയ ടീമായി ഒരുക്കൽ ആണ് ലക്ഷ്യം എന്നും വികൂന കൂട്ടിച്ചേർത്തു. താൻ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളും കണ്ടിരുന്നു. ചില റിസേർവ്സ് മത്സരങ്ങളും കണ്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തമെണ്ണും നല്ല ബോധമുണ്ടെന്നും കിബു വികൂന പറഞ്ഞു.
-Advertisement-