കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വീണ്ടും ഷോക്ക് നൽകി മാനേജ്മെന്റ്. മഞ്ഞപ്പടയിലേക്കുള്ള മലയാളികളുടെ കുത്തോഴുക്ക് തുടരുന്നു. ഇത്തവണ അപ്രതീക്ഷിതമായ നീക്കത്തിൽ ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത് ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പർ ഉബൈദ് സി കെയാണ്. ചേകവന്മാരുടെ നാട്ടിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലേക്കെത്താൻ ഏറെക്കാലം കാത്തിരുന്നു ഉബൈദ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന് കരുതിയിരുന്ന താരമായിരുന്നു ഉബൈദ്. കണ്ണൂർ കൂത്ത്പറമ്പ സ്വദശിയായ ഉബൈദ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ്. ഈസ്റ്റ് ബംഗാളിന്റെ ഒന്നാം നമ്പർ ഗോളി വരുന്നത് മഞ്ഞപ്പടയ്ക്ക് അഭിമാനമാണ്. ഏറെക്കാലത്തെ ആഗ്രഹത്തിന് ശേഷമാണ് മഞ്ഞപ്പടയിലെത്താൻ ഉബൈദിന് അരങ്ങാഒരുങ്ങുന്നത്
-Advertisement-