വീണ്ടുമൊരു സർപ്രൈസ് സൈനിങുമായി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട്ടുകാരൻ ഷിബിൻ രാജിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. ഗോകുലം കേരള എഫ്സിയുടെ ഗോൾ കീപ്പറായിരുന്നു ഷിബിൻ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീനിലെത്തിച്ച നാലാമത് ഗോൾ കീപ്പറാണ് ഷിബിൻ.
കഴിഞ്ഞ സീസണിൽ ഗോകുലം എഫ്.സി ജഴ്സിയിൽ നടത്തിയ മികച്ച പ്രകടനമാണ് ഷിബിന് ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ എത്തിച്ചത്.
ഗോൾ കീപ്പർമാരെ കൂടുതലായി ടീമിലെത്തിച്ചത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ മലയാളി താരങ്ങളെ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പുതുക്കി പണിയാനാണ് മാനേജ്മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
-Advertisement-