അർജുന്റെ ജയരാജിനെ മഞ്ഞപ്പടയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകരിലേക്ക് ആ വാർത്ത എത്തുകയായി. കേരള ബ്ലാസ്റ്റേഴ്‌സിൽ മാറ്റത്തിന്റെ അലയൊലികൾ. ഇന്ത്യൻ ആരോസിന്റെ ലോകകപ്പ് താരം രാഹുൽ കെപിയെ ടീമിൽ എത്തിച്ചതിനു പിന്നാലെ ഗോകുലം കേരള എഫ്സിയുടെ യുവതാരം അർജുൻ ജയരാജിനെയും റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്. കേരളത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച അറ്റാക്കിംഗ് മദ്ധ്യനിരതാരമാണ് അര്‍ജുന്‍. ഗോകുലവുമായി നടന്ന കരാർ ചർച്ചകളിലെ പ്രതിസന്ധികൾ പരിഹരിച്ചതോടെ കൊച്ചിയിൽ അർജുൻ എത്തും. കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പിവെച്ചിരിക്കുന്നത്.

21 ലക്ഷം കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ് സിക്ക് നൽകിയാണ് അർജുനെ കൊച്ചിയിൽ എത്തിക്കുന്നത്. അർജുൻ ജയരാജിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയ്ക്ക് ഏറെ ഗുണം ചെയ്യും. മഞ്ചേരി സ്വദേശിയായ അർജുൻ ഇപ്പോൾ ഗോകുലത്തിന്റെ അവിഭാജ്യഘടകമാണ്. ഐലീഗിൽ ഡിസംബറിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അർജുൻ സ്വന്തമാക്കിയിരുന്നു. സഹൽ, അർജുൻ, രാഹുൽ എന്നി മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര ഇനി ഭരിക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here