കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയുന്നതിൽ അഭിമാനമുണ്ടെന്ന് മഞ്ഞപ്പടയുടെ പുതിയ സൈനിങായ സയിദ് ബിൻ വലീദ്. അപ്രതീക്ഷതാമായാണ് പ്രവാസിയായ യുവതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. യു എ ഇയിൽ ആണെങ്കിലും കോഴിക്കോട് സ്വദേശിയാണ് സയീദ് ബിൻ വലീദ്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ താൻ എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നു എന്നും യുവതാരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കലൂരിൽ വന്ന് കണ്ട ഓർമ്മകളും താരം പങ്കുവെച്ചു. മുമ്പ് ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിന്റെ പ്രാഥമിക ക്യാമ്പിൽ സയിദ് ബിൻ വലീദ് ഉണ്ടായിരുന്നു.
യു എ ഇയിലെ Dua Laliga HPC U18 കളിച്ചിട്ടുണ്ട്. അബുദാബി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്കൂളിൽ പഠിച്ച് സെയ്ദ്, അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലും അൽ ജസീറ എഫ് സിയിലും കളിച്ചിട്ടുണ്ട് ഈ യുവതാരം. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിൽ നിന്ന് ഗോൾ വരുന്നില്ല എന്നതിനുള്ള പരിഹാരം കൂടിയാകും സെയ്ദ്.