മഞ്ഞപ്പടയുടെ ആരാധകർക്ക് ഒരു വൻ സപ്രൈസ്. കേരള ഫുട്ബോളിൽ വമ്പൻ ട്വിസ്റ്റ്. യൂറോപ്പിൽ നിന്ന് സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തും. യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ ഒന്നിൽ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ഒരു സൂപ്പർ സ്റ്റാർ കൊച്ചിയിൽ എത്തും എന്നാണ് രിപ്പൊർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ആ താരവുമായി ചർച്ചകൾ നടക്കുന്നുണ്ട്.
താരത്തിന്റെ പേരോ ക്ലബോ ഇതുവരെ വ്യക്തമല്ല. എന്നാൽ സൈനിംഗ് പൂർത്തി ആയാൽ കേരള ഫുട്ബോൾ സീൻ ഞെട്ടും എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജഎന്റിന്റെ പക്ഷം. വിദേശ താരങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനമാകാതെ നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സെർജിയോ സിഡോഞ്ച ക്ലബിൽ തുടരും എന്ന് ഉറപ്പായെങ്കിലും മറ്റാരുടേയും ( ഒഗ്ബചെ അടക്കം) കാര്യത്തിലും തീരുമാനം ആയിട്ടില്ല. നേരത്തെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം സമിർ നസ്രി വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അത് ഫാൾസ് അലാറം ആണെന്ന് തെളിയുകയും ചെയ്തു.