കൊച്ചിയിൽ വീണ്ടും ആഘോഷരാവ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ കലൂരിൽ വെച്ച് നേരിടും. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തുമോ എന്നറിയനാണ്.
സ്പൈസ്കോസ്റ്റിന്റെ കൊച്ചിൻ മാരത്തോണിനായി സച്ചിൻ തെൻഡുൽക്കർ കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിലെത്തിയ സച്ചിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇന്ന് മാസ്റ്റർ ബ്ലാസ്റ്റർ വിജയവഴികളിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിനെ കാണാൻ എത്തുനോ എന്ന് കാത്തിരുന്ന് കാണാം.
-Advertisement-