കേരള ബ്ലാസ്റ്റേഴ്സിൽ കളിയവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മലയാളികളുടെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി. 38കാരനായ റാഫി കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ഇടവേള കഴിഞ്ഞ് മടങ്ങി എത്തിയിരുന്നു. അതേസനയം പരിക്ക് കാരണം വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ റാഫിക്ക് കഴിഞ്ഞ സീസണിൽ മഞ്ഞപ്പടക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞുള്ളൂ.
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഫർ വിശകലനം ചെയ്ത ശേഷം ക്ലബിൽ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കുമെന്നാണ് റാഫിച്ച പറയുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരണം എന്നും കൊച്ചിയിൽ തന്നെ വിരമിക്കണം എന്നുമാണ് തന്റെ ആഗ്രഹമെന്നും മുഹമ്മദ് റാഫി കൂട്ടിച്ചേർത്തു. വിരമിച്ചു കഴിഞ്ഞാലും കേരള ബ്ലാസ്റ്റേഴ്സിനായി പ്രവർത്തിക്കണം എന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച യുവ ടാലന്റുകളെ കണ്ടെത്തി നൽകാൻ തനിക്ക് ആകും എന്നും റാഫി പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമമായ നൽകിയ അഭിമുഖത്തിലാണ് ഹെഡ്മാസ്റ്റർ റാഫി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.