കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി എഫ്സി ഗോവയും ഒഡീഷ എഫ്സിയും. ലോക്ക്ഡൗൺ കാലത്ത് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരു ട്വിറ്റർ പോളാണ് നടക്കുന്നത്. ട്വുറ്റർ പോളിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകിയിരിക്കുകയാണ് ഈ രണ്ട് ഐഎസ്എൽ ടീമുകൾ.
സോഷ്യൽ മീഡിയ റിസർച്ച് കമ്പനിയായ സാൻ ബാസ് മീഡിയ നടത്തുന്ന പോളിന്റെ മൂന്നാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത് ഇന്തോനേഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പെർസിബ് ബാങ്ഡങിനോടാണ്.
ഇരു ടീമുകളും കട്ടക്ക് കട്ടക്കാണ് വോട്ടിംഗ് ശതമാനത്തിൽ ഇപ്പോൾ നിൽക്കുന്നത്. ഇതുവരെ മൂന്ന് ലക്ഷത്തിൽ ഏറെ വോട്ടുകൾ ചെയ്യപ്പെട്ട് കഴിഞ്ഞു. ചെറിയൊരു മാർജിനിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ നിൽക്കുകയാണ്. പോൾ അവസാനിക്കാൻ മണിക്കുറുകൾ ബാക്കി നിൽക്കെ ആരാധകരായ എല്ലാവരുടേയും വോട്ടുകൾ വേണം ജയിക്കാൻ.
-Advertisement-