കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ എല്ലാം വിഫലയമായി. പൂനെ സിറ്റിയുടെ ഇംഗ്ലീഷ് പരിശീലകൻ ഫിലിപ്പ് ബ്രൗൺ കൊച്ചിയിൽ എത്തുമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കരുതിയിരുന്നത്. എന്നാൽ ടുത്ത സീസണിലും പൂനെ സിറ്റിയെ പരിശീലിപ്പിക്കാൻ വേണ്ടി പുതിയ കരാറിൽ ബ്രൗൺ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പൂനെയെ മികച്ച അക്രമണനിരയാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
പരാജയത്തിന്റെ പടുകുഴിയിൽ നിന്നും നാണക്കേടിന്റെ കൊ
ടുമുടിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച പ്രൊഫസർക്ക് പകരക്കാനായി ഇംഗ്ലീഷ് പരിശീലകൻ ഫിൽ ബ്രൗൺ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവിലെ ബ്ലാസ്റ്റേഴ്സ് പരിശീലകനായ നെലോ വിംഗാഡയുമായി കരാർ നീട്ടാൻ മാനേജ്മെന്റിന് താൽപര്യമില്ല.
ഇപ്പോൾ പൂനെ സിറ്റിയുടെ പരിശീലകനാണ് ഫിൽ ബ്രൗൺ. അവസാന 6 ഐ എസ് എല്‍ മത്സരങ്ങളില്‍ എഫ് സി പൂനെ സിറ്റിയുടെ അമരത്ത് ഫിൽ ബ്രൗൺ ആയിരുന്നു. പതുങ്ങിയിരുന്ന പൂനെയെ പായും പുലിയാക്കിയത് ബ്രൗണിന്റെ വരവാണ്. പൂനെ സിറ്റിക്ക് മുൻപ് ഹള്‍ സിറ്റിയെയും ഡെർബി കൗണ്ടിയേയും പരിശീലിപ്പിച്ചിരുന്നു ഫിൽ ബ്രൗൺ. ൾ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും ബ്രൗൺ സ്വന്തമാക്കിയിട്ടുണ്ട്.