കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇനി വരാൻ പോകുന്നതെന്നാണ് സൂചനകൾ. വമ്പൻ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് ഇപ്പളെ ഐ.എസ്.എൽ ക്ലബ്ബുകൾ. 150 കോടിയോളം രൂപയുടെ നഷ്ട കണക്കില്ല പൂനെ ഒരു ഉദാഹരണം മാത്രം.
മോശം പ്രകടനം ബ്ലാസ്റ്റേഴ്‌സിന് കൊടുക്കണ്ടി വരുന്നത് കനത്ത വിലയാണ്. ടിക്കറ്റ് വരുമാനം ഏറെക്കുറെ നിലച്ച് കഴിഞ്ഞു. അവസാന മത്സരത്തിൽ വെറും മൂവായിരം ആയിരുന്നു കാണികളുടെ എണ്ണം. ടൈറ്റില്‍ സ്‌പോണ്‍സര്‍ ഒഴികെ ബാക്കിയെല്ലാം ഓരോ വര്‍ഷവും ഒപ്പിടുന്ന കരാറുകളാണ്.
ആരാധകർ കൂടെയില്ലെങ്കിൽ അടുത്ത സീസണിൽ സ്പോൺസോർസ് വരുമെന്നുറപ്പില്ല. പ്രതിവർഷം പത്ത് കോടിയിലേറെ നഷ്ടം സഹിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനി എത്രകാലം ഇങ്ങനെ പിടിച്ച് നിൽക്കാൻ പറ്റുമെന്ന് ചിന്തിച്ച് തുടങ്ങേണ്ട സമയം ആയിരിക്കുന്നു.
-Advertisement-