ആറുവര്‍ഷത്തെ പങ്കാളിത്ത സഹകരണത്തിന് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും (കെബിഎഫ്‌സി) മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും (എംപിജി) പരസ്പര ധാരണയോടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായുള്ള വിജയകരമായ പങ്കാളിത്തത്തിലൂടെ രണ്ട് ബ്രാന്‍ഡുകളും കായിക സംസ്ഥാനമായ കേരളത്തിലെ കടുത്ത ആരാധകര്‍ക്കിടയില്‍ പരിചിത പേരായി മാറിയിരുന്നു. കേരളത്തിലെ ബൃഹത്തായ പ്രക്ഷകര്‍ക്കിടയില്‍ ഫുട്‌ബോളിനാടുള്ള അഭിലാഷവും അതിന്റെ പരിശീലന ഗുണനിലവാരവും വികസിപ്പിക്കാന്‍ രണ്ട് ബ്രാന്‍ഡുകളുടെയും കരുത്ത് സമന്വയിപ്പിച്ചുള്ള ദീര്‍ഘകാല പങ്കാളിത്തം സഹായിച്ചു. കായിക സംസ്‌കാരം വളര്‍ത്താന്‍, അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യമാക്കുന്നതിന്, ഉയര്‍ന്ന യോഗ്യതയുള്ള ഇന്ത്യന്‍, വിദേശ പരിശീലകര്‍, ദീര്‍ഘകാല കായിക നയം എന്നിവ അടിയന്തരമായി വണം. ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കായികരംഗത്തെ അടിസ്ഥാന പദ്ധതികളില്‍ ഏര്‍പ്പെടാനുമാണ് ഇപ്പോള്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ തീരുമാനം. വരുംതലമുറയുടെ കായിക അഭിലാഷങ്ങളുടെ തിരിച്ചറിയലും പിന്തുണയുമായിരിക്കണം ഈ സമയത്തിന്റെ ആവശ്യമെന്നും ഗ്രൂപ്പ് വിശ്വസിക്കുന്നു.
ചിലപ്പോള്‍, ചില ബന്ധങ്ങള്‍ അവയുടെ പ്രാരംഭ ലക്ഷ്യത്തെ അധികരിപ്പിക്കുന്നുവെന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ ബന്ധം അത്തരമൊരു ഉദാഹരണമാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. തികഞ്ഞ വാണിജ്യ ഇടപാടായി ആരംഭിച്ച്, ഒരു അസോസിയേഷനായി വളര്‍ന്ന്, ഒരു പങ്കാളിത്തമായി സംയോജിപ്പിക്കപ്പെട്ടത് എന്നന്നേക്കും ഞങ്ങള്‍ വിലപ്പെട്ടതായി കരുതും. അത്തരം പങ്കാളിത്തങ്ങള്‍ക്ക് പരസ്പര ആവശ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയും ചിലപ്പോള്‍, മുന്‍കൂട്ടി പ്രതീക്ഷിക്കാത്ത സാഹചര്യങ്ങള്‍ കാരണം ഉണ്ടാകുന്ന നിര്‍ബന്ധപ്രേരണയും ആവശ്യമാണ്. മുത്തൂറ്റ് ഇത്രയും കാലം ഞങ്ങളുടെ കൂടെ നിന്നതുപോലെ, അവരുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കേണ്ടത് ഞങ്ങളുടെയും കടമയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ള അവരുടെ സംഭാവനയുടെ മഹാത്മ്യം ഒരു ലളിതമായ നന്ദി വാക്കുകളില്‍ കൊണ്ടുവരാനാവില്ല. ഈ പങ്കാളിത്തം താല്‍ക്കാലികമായി മാത്രം നിര്‍ത്തിയെന്ന ഉറച്ച ശുഭപ്രതീക്ഷയുള്ളതിനാല്‍ ഞങ്ങള്‍ കൃതജ്ഞരായി തുടരുകയാണ്-നിഖില്‍ ഭരദ്വാജ് പറഞ്ഞു.