ബ്ലാസ്റ്റേഴ്സിന് വീണ്ടും സന്തോഷം, മലയാളി താരം ടീമിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് വീണ്ടും സന്തോഷം. വീണ്ടും മലയാളി യുവതാരം ടീമിൽ. മുംബൈ മലയാളി ഉമേഷ് പേരാമ്പ്രയെ ടീമില്‍ ഉള്‍പ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോം ന്യൂസ് പുറത്ത് വിട്ടു.

മുന്‍ മുംബൈ എഫ്‌സി താരം റിതേഷ് പേരാമ്പ്രയുടെ സഹോദരനാണ് 23കാരനായ ഉമേഷ് പേരാമ്പ്ര.

2017ല്‍ എഎഫ്‌സി അണ്ടര്‍ 22 യോഗ്യത മത്സരങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ പരിശീലകനായിരുന്ന സ്റ്റീഫണ്‍ കോണ്‍സ്റ്റന്റയ്ന്‍ നടത്തിയ ക്യാമ്പിലേക്ക് ഉമേഷ് പേരാമ്പ്ര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുംബൈ എഫ്‌സിയ്ക്കായും ഉമേഷ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ റിസേര്‍വ് ടീമിലും ഉമേഷ് സ്ഥാനം പിടിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here