ആരാധകർക്കൊരു ഞെട്ടിക്കുന്ന വാർത്ത. കേരള
കേരള ബ്ലാസ്റ്റേഴ്സിനെ സെർബിയൻ ക്ലബ്ബ് ഏറ്റെടുക്കുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന അഭ്യുഹങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിനെ സെർബിയൻ വ്യവസായി വാങ്ങുന്നു എന്നാണ് സൂചനകൾ. സെർബിയയിൽ നിന്നാണ് പുതിയ ഉടമകൾ. ഈ നീക്കം ഇതിനകം തന്നെ നടന്നു എന്ന് കേരളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി ആണ് പുതിയ ഉടമകളെ കുറിച്ച് ആദ്യം സൂചനകൾ നൽകിയത്.
പുതിയ ഉടമകൾ വന്നതാണ് താൻ കൊച്ചി വിടാൻ കാരണം എന്നായിരുന്നു ഷറ്റോരി പറഞ്ഞത്. ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സ് പ്രധാന ഉടമ ഹൈദരാബാദ് വ്യവസായി ആയ നിമഗദ പ്രസാദ് ആണ്. അദ്ദേഹം തന്റെ ഓഹരികൾ സെർബിയൻ വ്യവസായികൾക്ക് കൈമാറും എന്നാണ് പുതിയ വാർത്തകൾ. സെർബിയൻ ക്ലബായ എഫ് സി റാഡ്നികി നിസ് എന്ന ക്ലബാണ് ബ്ലാസ്റ്റേഴ്സിനായി രംഗത്തുള്ളത്. ഒപ്പം സെർബിയയിലെ വലിയ രാഷ്ട്രീയ നേതാക്കളും ഉണ്ട്. സെർബിയൻ എം പി ഇവിത്സ തേൻചോവിന്റെ നേതൃത്വത്തിലാണ് ഈ കൈമാറ്റം എന്നത് ശ്രദ്ധേയമാക്കുന്നു.
പുതിയ ഉടമകൾ എന്ന വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധ്കരെ സമ്പന്ന്ദിച്ചടത്തോളം ആഹ്ലാദ്കരമായ വാർത്തയാണ്.