കേരള പ്രീമിയർ ലീഗിലും ബ്ലാസ്റ്റേഴ്സിന് തോൽവി. കെപിഎല്ലിൽ കോവളം എഫ് സിയോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോവളം എഫ് സിയുടെ ജയം. കോവളം എഫ് സിയുടെ കെപിഎല്ലിലെ കന്നി ജയമാണിത്.
64ആം മിനുട്ടിൽ നഹാസ് ആണ് കോവളത്തിനു വേണ്ടി വിജയ ഗോൾ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ ലീഗിൽ ഇത് മൂന്നാമത്തെ തോൽവിയാണിത്. മുൻപ് ഗോകുലത്തോടും ഗോൾഡൻ ത്രഡ്സിനോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാമതാണ് ഉള്ളത്.
-Advertisement-