കടമുണ്ട് തീർക്കണം, പകയുണ്ട് വീട്ടണം. കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ഇന്ത്യൻ താരം സഞ്ജു സാംസൺ എത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം കേരള ബ്ലാസ്റ്റേഴ്സിന് സഞ്ജു ആശംസകൾ അറിയിച്ചത്. ‘നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഈ വരുന്ന ഐ.എസ്.എല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നമ്മുടെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സിയ്ക്ക് ആശംസകള്‍ നേരാം’ എന്നാണ് ഹീൽ എന്ന ബ്രാൻഡുമായുള്ള കൊളാബറേഷന്റെ ഭാഗമായി സഞ്ജു പറഞ്ഞത്.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെതിരെ ഇന്നിറങ്ങും. ഈ സീസണിലെ ആദ്യമത്സരത്തിൽ കരുത്തരായ ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹൻ ബഗാനെ ആണ് നേരിടുക. കിബു വികൂനയുടെ കീഴിൽ ആദ്യ ഒഫീഷ്യൽ മാച്ചിനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കാണികൾ ഒന്നുമില്ലാതെ ഇന്ന് വൈകിട്ട് 7.30നാണ് കിക്കോഫ്.
-Advertisement-