ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനായുള്ള ഔദ്യോഗിക ട്രാവല്‍ മണി പാര്‍ട്ണര്‍ എന്ന നിലയില്‍ എക്‌സ്ട്രാവല്‍മണി ഡോട്ട് കോമുമായി പങ്കാളിയാവാാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. വിദേശനാണയ വിനിമയത്തിനും പണമടയ്ക്കല്‍ സേവനങ്ങള്‍ക്കുമുള്ള ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ വിപണന കേന്ദ്രമാണ് എക്‌സ്ട്രാവല്‍മണി ഡോട്ട് കോം.
വിദേശത്തേക്ക് പണം അയയ്ക്കുന്നതിനും കറന്‍സി എക്‌സ്‌ചേഞ്ച് ബുക്ക് ചെയ്യുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുകയാണ് 2015ല്‍ രൂപീകരിച്ച കമ്പനിയുടെ ലക്ഷ്യം. നിലവില്‍ രാജ്യമൊട്ടാകെ, 6500ലേറെ പങ്കാളിത്ത ഫോറെക്‌സ് സ്‌റ്റോറുകളുടെ ശൃംഖലകരുത്ത് എക്‌സ്ട്രാവല്‍മണി ഡോട്ട് കോമിനുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫോറെക്‌സ് സേവന ദാതാക്കളിലൊന്നായി ഉയരുകയും ചെയ്തു
-Advertisement-