കേരള ബ്ലാസ്റ്റേഴ്സുംസെന്റർ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴിപിരിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണായ2014ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നചണ്ഡീഗഡ് സ്വദേശിയായ ജിംഗൻ ക്ലബിനൊപ്പമുള്ള 6സീസണുകൾക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗൻ ഇതുവരെ 76 മത്സരങ്ങളിൽകേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് വളർത്തിയ സന്ദേഷ് ഒരു പുതിയവെല്ലുവിളി പിന്തുടരാൻ ഒരുങ്ങുകയാണ്.
ആരാധകർ ‘ദി വാൾ’ എന്ന് സ്നേഹപൂർവ്വംവിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തുംപുറത്തും വളരെയധികം അഭിനിവേശവുംഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയുംഎമേർജിങ് പ്ലയെർ പുരസ്‌കാരത്തിന് സന്ദേശ്അർഹനായിരുന്നു. രണ്ട് ഐഎസ്‌എൽഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധഅവസരങ്ങളിൽ ദേശീയ ടീമിന്റെനായകനുമായിരുന്നു. 2017 ഐഎസ്എൽസീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെനയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുനഅവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻകൂടിയാണ് ജിംഗൻ. ക്ലബിൽ എത്തിയത് മുതൽ ഒരു കളിക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെകഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെവളർച്ചയെ പിന്തുണച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ്എഫ്സി അഭിമാനിക്കുന്നു.
“ആദ്യ ദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾപരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽവേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾഒരുമിച്ച് ചില മികച്ച ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ്മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളുംനേരുന്നു. ക്ലബ്ബിന് പിന്നിൽ എപ്പോഴും നിലകൊള്ളുന്നകേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമർശം,നിങ്ങൾ എന്നോടും, കെബിഎഫ്സിയോടും കാണിച്ചഎല്ലാ സ്നേഹത്തിനും എന്റെ ഹൃദയത്തിന്റെഅടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങൾ ക്ലബ്ബിനെപിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.