കേരള ബ്ലാസ്റ്റേഴ്സിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്ലബ്ബിന്റെ തുടക്കം മുതൽ വിശ്വസ്തനായ സന്ദേശ് ജിങ്കനെ അടക്കം വിട്ടുകളയാൻ മഞ്ഞപ്പടയെ പ്രേരിപ്പിച്ചത് ഈ പ്രതിസന്ധി ആണെന്നാണ് റിപ്പോർട്ടുകൾ. ശമ്പളക്കുടിശികയുടെ പേരിൽ ബ്ലാസ്റ്റേഴ്സിനും കുപ്രസിദ്ധി ഉണ്ട്.
ഹൈദരബാദിന് പിന്നാലെ ശമ്പളം പെന്റിങ്ങായിട്ടുള്ള ക്ലബ്ബുകളുടെ ലിസ്റ്റിലേക്ക് ബ്ലാസ്റ്റേഴ്സും എത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിലയേറിയ താരങ്ങളിൽ ഒരാളാണ് ജിങ്കൻ. 1.2 കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് നൽകുന്നത്. വമ്പൻ ഓഫറുകൾ വന്നിട്ടും പോവാതെയിരുന്ന ജിങ്കനെ ഒരു പരിക്കിന് ശേഷം തിരിച്ചെത്തുമ്പോൾ വിട്ടുകളയുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരിലും അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
-Advertisement-