കറുപ്പിന്റെ കലിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത് കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ. ഇന്ന് ബ്ലാസ്റ്റേഴ്സ് ഹോം കിറ്റായ മഞ്ഞ ജേഴ്സി അണിഞ്ഞ് ഇറങ്ങും. എതിരാളികളായ ജെംഷദ്പൂരിന്റെ ജേഴ്സിക്ക് സമാനമാണ് ഈ കറുത്ത ജേഴ്സി എന്ന് പറഞ്ഞാണ് ഐഎസ്എൽ അധികൃതർ കറുപ്പണിയാൻ അനുമതി നൽകാതിരുന്നത്. കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സിയാണ് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണിലും മഞ്ഞപ്പട കറുത്ത് എവേ ജേഴ്സിയിൽ കളിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ജേഴ്സി നോക്കുമ്പോൾ ഇത്തവണ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അടുത്ത എവേ മാച്ചിൽ ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി ഉപയോഹിക്കും. കറുപ്പിന്റെ കലിപ്പിൽ ഇന്നിറങ്ങാൻ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന് നിരാശയാണ് ഫലം.
-Advertisement-