ആദ്യമടിച്ച് കേരള ബ്ലാസ്റ്റേഴ്സ്, തിരിച്ചടിച്ച് ഗോവ

ഐഎസ്എല്ലിൽ കൊച്ചി സാക്ഷ്യം വഹിക്കുന്നത് ഒരു വെടിക്കെട്ട് മാച്ചിന്. കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ സമനില. ബ്ലാസ്റ്റേഴ്സിനായി സിഡോയും ഗോവയ്ക്കായി ഫാളും ഗോളടിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ വെടിക്കെട്ടായി കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവക്കെതിരെ 61ആം മിനുട്ടിൽ ഗോളടിച്ചു കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷി നിർത്തി സ്പാനിഷ് സൂപ്പർ താരം സെർജിയോ സിഡോഞ്ചയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ മുന്നിലെത്തിച്ചത്.

ഐഎസ്എല്ലിൽ ഈ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു സിഡോയുടേത്. ഇന്ന് ജയം നേടി പ്ലേ ഒഫ് സ്വപ്നങ്ങൾക്ക് ചിറക് വിരിക്കനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. എന്നാൽ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫാളിലൂടെ ഗോവ തിരിച്ചടിച്ചു. ജാക്കിചന്ദിന്റെ ഫ്രീകിക്ക് മെസ്സിയേയും പിന്തള്ളി ഹെഡ്ഡറിലൂടെ ഫാൾ ഗോളാക്കി മാറ്റി. ദ്രോവറോവിന്റെ അനാവശ്യമായ ഫൗളാണ് ഫ്രീ കിക്കിന് വഴിയൊരുകിയത്. ഈ അറ്റെംറ്റിൽ ഒരു മഞ്ഞ കാർഡും ജൈറോക്ക് പകരക്കാരനായി എത്തിയ ദ്രോബറോവ് വാങ്ങി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here