വീണ്ടും ട്വിറ്റർ പോൾ പോരിനാരംഭം. ഇന്തോനേഷ്യൻ ക്ലബ്ബ് പെർസിബിനെ തകർത്ത കേരള ബ്ലാസ്റ്റേഴ്സ് ടർക്കിഷ് സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഗലറ്റസറെയുമായി ഉള്ള ട്വിറ്റർ പോരാട്ടത്തിന് തുടക്കമിട്ടു. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടർക്കിഷ് ചാമ്പ്യന്മാരാണ് ഗലറ്റസരായ്. യൂറോപ്യൻ ഫുട്ബോളിൽ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാൻ സാധിച്ച ടീമാണ് ഗലറ്റസരായ്. യുവേഫ കപ്പും യുവേഫ സൂപ്പർ കപ്പും നേടിയ ഏക തുർക്കി ക്ലബ്ബാണ് ഗലറ്റസരായ്.
22 തവണ കിരിടം നേടിയ ഗലറ്റസറയുമായുള്ള പോരാട്ടം ഇത്തവണ കനക്കും. കഴിഞ്ഞ തവണ ഇന്തോനേഷ്യൻ ടീമിനെ ആണ് നേരിടുകയാണെങ്കിൽ ഇത്തവണ നേരിടേണ്ടത് തുർക്കിയെയാണ്. 9.2 മില്ല്യൺ ഫോള്ളോവേഴ്സാണ് ഗലറ്റസറെക്ക് ട്വിറ്ററിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 1.8 മില്ല്യൺ ഫോള്ളോവ്വ്വ്ഴ്സ് മാത്രമാണുള്ളത്. ഇനിയുള്ള പോരാട്ടം മഞ്ഞപ്പടക്ക് കനത്തതാകും. ഇന്തോനേഷ്യൻ ടീമിനെതിരെ ജയിച്ച അതേ ആവേശവുമായാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുങ്ങി ഇറങ്ങുന്നത്.