കേരള ബ്ലാസ്റ്റേഴ്സിന് എതിരെ റോയ് കൃഷ്ണ അടിച്ചു, ഈ സീസൺ ഐഎസ്എല്ലിലെ ആദ്യ ഗോൾ പിറന്നു

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ ആദ്യ ഗോൾ പിറന്നു. എടികെ മോഹൻ ബഗാന് വേണ്ടി റോയ് കൃഷ്ണയാണ് ഗോളടിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് ഗോൾ പിറന്നത്. അലസമായ പ്രതിരോധം മുതലെടുത്ത മോഹൻ ബഗാൻ ഗോളടിക്കുകയായിരുന്നു.

സെർജിയോ സിഡോഞ്ച – വിൻസന്റെ ഗോമസ് എന്നിവരുടെ കൺഫ്യൂഷനിടെയാണ് എടികെ മോഹൻ ബഗാൻ ഗോളടിച്ചത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിലാണ്. സമനില ഗോളിനായി കിണഞ്ഞ് ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here