കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിലും അതുപോലെ തന്നെ ആശയക്കുഴപ്പത്തിലുമാണ്. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അനൗൺസ്മെന്റ് ഡേ ആയ ബുധനാഴ്ച. ആരാണ് നാളെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുക എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. മെഡിക്കൽ കഴിഞ്ഞ ഒസ്വാൾഡോ ഹെൻട്രുക്സ് ആണോ അതോ സഹലിന്റെ കോണ്ട്രാക്റ്റ് സൈനിംഗോ ഇവ രണ്ടും അല്ലാതെ പുതിയ ഒരു ഐഎസ്എൽ സ്ട്രൈക്കർ ആയിരിക്കുമോ എന്നാണ് ആരാധകർ സംശയിക്കുന്നത്.
ആദ്യ വിദേശ താരമായി കൊളംബിയൻ പ്രതിരോധ താരം ഒസ്വാൾഡൊ ഹെൻറികസ് ആയിരിക്കും എത്തുക. 31കാരനായ താരം ബ്രസീലിലിൽ സീരി എ ലീഗിൽ കളിച്ച താരമാണ്. ബ്രസീലിലെ വലിയ ക്ലബുകളിൽ ഒന്നായ വാസ്കോ ഡി ഗാമയിലാണ് ഹെൻറികസ് ഇപ്പോൾ കളിക്കുന്നത്. നാളെ എത്തിയാൽ കരുത്തുറ്റ സെന്റർ ബാക്കായ ഹെൻറികസ് ആകും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ അടുത്ത സീസണിൽ നയിക്കുക.
-Advertisement-